ആശ്രമമന്ദിരം ഉദ്ഘാടനം ചെയ്തു

February 7, 2012 കേരളം

പന്തളം: പന്തത്ത്‌ അമൃതവിദ്യാലയത്തോട് ചേര്‍ന്ന് അമൃതാനന്ദമയി മഠം നിര്‍മ്മിച്ച ആശ്രമ മന്ദിരം മാതാ അമൃതാനന്ദമയി നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കാത്തുനിന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം നല്‍കിയശേഷമാണ് അമ്മ പന്തളത്തുനിന്ന് മടങ്ങിയത്. അമ്മയോടൊപ്പം അമൃതാനന്ദമയീമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, സ്വാമിനി അമൃതപ്രാണ, സ്വാമി തുരിയാമൃതാനന്ദപുരി, സ്വാമി രാമകൃഷ്ണാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി എന്നിവരും ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം