ഒന്നും മറച്ചുവെക്കാനില്ല: കെ. രാധാകൃഷ്ണന്‍

February 7, 2012 ദേശീയം

ബാംഗ്ലൂര്‍ : ദേവാസ് കരാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മറച്ചു വെക്കാനൊന്നുമില്ലെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍. ഇടപാടുകള്‍ സംബന്ധിച്ച് ഇരു സമിതികളും അന്വേഷണം പൂര്‍ത്തിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇടപാടിലെ വീഴ്ചകളും ക്രമക്കേടുകളും കുറിച്ചുള്ള വിവരങ്ങള്‍ ഉന്നതലസംഘത്തിന്റെ അധ്യക്ഷന്‍ പ്രത്യുഷ് സിന്‍ഹ, മാധവന്‍നായര്‍ക്ക് ഉള്‍പ്പെടെ നല്‍കിയിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നതാണ് ഐ.എസ്.ആര്‍.ഒ. ശനിയാഴ്ച രാത്രി പുറത്തുവിട്ട റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടുകള്‍ക്കു പുറമേ ഐ.എസ്.ആര്‍.ഒ.യുടെ നാലു പേജ് പ്രസ്താവനയും വെബ്‌സൈറ്റിലുണ്ട്. ഇതില്‍ കൂടുതല്‍ ഇതേപ്പറ്റി തങ്ങള്‍ക്ക് നല്‍കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം