കരുത്തനായി തിരിച്ചെത്തുമെന്ന് യുവരാജ് സിംഗ്

February 8, 2012 കായികം

വാഷിംഗ്ടണ്‍: രാജ്യത്തിന്റെ പ്രാര്‍ഥന തനിക്കൊപ്പം ഉണ്ടെന്നും കളിക്കളത്തിലേക്ക് കരുത്തനായി തിരിച്ചുവരുമെന്നും കാന്‍സര്‍ രോഗത്തിന് അമേരിക്കയില്‍ ചികിത്സ തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ ആരാധകരുമായി പങ്കുവച്ചത്. ചികിത്സ താമസിച്ചതിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ബിസിസിഐയെ ഇതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും യുവി സന്ദേശത്തില്‍ പറയുന്നു. നിര്‍ണായക അവസരങ്ങളില്‍ ബിസിസിഐയും അംഗങ്ങളും തന്നെ ഏറെ പിന്തുണച്ചിട്ടുണ്ടെന്നും യുവരാജ് വ്യക്തമാക്കുന്നു. ബിസിസിഐ മുഖാന്തരമാണ് തനിക്ക് മികച്ച ചികിത്സ ലഭ്യമാകുന്നതെന്ന് പറഞ്ഞ യുവരാജ് ബിസിസിഐയ്ക്ക് നന്ദിയും പറഞ്ഞു. ചികിത്സ ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം