അനന്തപുരിയില്‍ ‘പോഡ് കാര്‍’ പദ്ധതി ആരംഭിക്കാന്‍ മന്ത്രിസഭയുടെ അനുമതി

February 9, 2012 കേരളം

തിരുവനന്തപുരം: നവീന ഗതാഗതസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കോട്ടയത്തും പേഴ്‌സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ആരംഭിക്കാനുള്ള പദ്ധതിരേഖയ്ക്ക് മന്ത്രിസഭയുടെ അനുമതി. തലസ്ഥാനത്ത് ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന ‘പോഡ് കാര്‍’ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ‘ഇന്‍കെല്ലി’നോട് ആവശ്യപ്പെട്ടു.

ചെറിയ റോഡുകളെയും ഉള്‍പ്രദേശങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഗതാഗതസംവിധാനമാണ് പേഴ്‌സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. ഭൂമിക്ക് മുകളില്‍ ഉയര്‍ത്തിയ തൂണുകളില്‍ സ്ഥാപിച്ച പാതകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന െ്രെഡവറില്ലാ ക്യാബിനുകളാണിവ. ‘പോഡ് കാര്‍’ എന്നറിയപ്പെടുന്ന ഇവ തലസ്ഥാന നഗരത്തില്‍ വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തേക്കാണ് ‘ഇന്‍കെല്‍’ നിര്‍ദേശിക്കുന്നത്.

ബുധനാഴ്ച മന്ത്രിസഭയ്ക്ക് മുമ്പാകെ ‘ഇന്‍കെല്‍’പ്രതിനിധികള്‍ പവര്‍പോയിന്റ് പ്രസന്‍േറഷന്‍ നടത്തിയിരുന്നു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാതൃകയില്‍ കമ്പനി രൂപവത്കരിക്കും. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വേഗതയില്‍ തലസ്ഥാനനഗരത്തിലൂടെ യാത്രയൊരുക്കുന്നതിനുള്ള പദ്ധതിയാണ് ‘ഇന്‍കെല്‍’ അവതരിപ്പിച്ചിട്ടുള്ളത്. ആറുപേര്‍ക്കിരിക്കാവുന്ന ‘പോഡ് കാര്‍’ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഏഴുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് പാതയില്‍ 210 പോഡ് കാറുകളാണ് വിഭാവനം ചെയ്യുന്നത്. ഒരു സമയം 1200 ലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. രാജ്യത്ത് പല നഗരങ്ങളിലും പരിഗണനയിലിരിക്കുന്നതും അമൃത്‌സറില്‍ നിര്‍മാണം തുടങ്ങിയതുമായ പി.ആര്‍.ടിയുടെ സാധ്യത കോട്ടയം ജില്ലയിലും പരിഗണിക്കുന്നുണ്ട്. കോട്ടയംഎരുമേലിപമ്പകടപ്പാറ്റൂര്‍പാലാ ഭരണങ്ങാനം റൂട്ടിലാണ് പി.ആര്‍.ടി തുടങ്ങാനുദ്ദേശിക്കുത്. തലസ്ഥാനനഗരത്തിലേതില്‍നിന്നും വ്യത്യസ്തമായി റോപ് വേയിലൂടെയാകും ക്യാബുകള്‍ സഞ്ചരിക്കുക. ഇത്തരത്തിലുള്ള ഒരു ക്യാബില്‍ രണ്ടുപേരെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം