പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും

February 10, 2012 കേരളം

തിരുവനന്തപുരം:  പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും.   നാലാം തവണയാണു പിണറായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒറ്റക്കെട്ടായാണു പിണറായിയെ തിരഞ്ഞെടുത്തത്. 85 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. അന്തരിച്ച നേതാവ് ഇ.ബാലാനന്ദന്റെ പത്‌നി എറണാകുളത്തു നിന്നുള്ള സരോജിനി ബാലാനന്ദന്‍ ഉള്‍പ്പെടെ ഏഴു പേരെ ഒഴിവാക്കിയാണ് പുതിയ സംസ്ഥാന സമിതി രൂപീകരിച്ചത്. പി.ആര്‍.രാജന്‍, കെ.തുളസി, കെ.കെ.മാമക്കുട്ടി, സി.ഒ.പൗലോസ്, എം.കേളപ്പന്‍, പി.ഉണ്ണിക്കൃഷ്ണപിള്ള എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

സി.ബി.ചന്ദ്രബാബു, എ.സി.മൊയ്ദീന്‍, സി.കെ.രാജേന്ദ്രന്‍, പി.പി. വാസുദേവന്‍ എന്നീ നാലു ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. ടി.വി.രാജേഷ് , ജെയിംസ് മാത്യു, കെ.വി.രാമകൃഷ്ണന്‍, പി.കെ.ബിജു, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി.മേരി,  എ.പ്രദീപ് കുമാര്‍ തുടങ്ങിയവരും പുതിയ സമിതിയില്‍ അംഗങ്ങളായിട്ടുണ്ട്. അംഗസംഖ്യ 80 ആയി കുറയ്ക്കണമെന്നു നിര്‍ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍ അംഗസംഖ്യ കൂട്ടാമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം