റോഡില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

February 11, 2012 കേരളം

തിരുവനന്തപുരം: കഴക്കൂട്ടത്ത് റോഡില്‍ നിന്ന് 23 വെടിയുണ്ടകള്‍ കണ്ടെത്തി. പോലീസിന്റെയോ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയോ പക്കലുള്ള വെടിയുണ്ടകള്‍ക്ക് സമാനമാണിത്. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. സര്‍വീസ് റിവോള്‍വറില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം