സിഐഎയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

February 11, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. അജ്ഞാത ഹാക്കിംഗ് സംഘമാണ് സംഭവത്തിന് പിന്നില്‍. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി ട്വിറ്ററിലൂടെ ഹാക്കിംഗ് സംഘം വ്യക്തമാക്കിയിട്ടുണ്ട്. ‘സിഐഎ ടാങ്കോ ഡൌണ്‍’ എന്നാണ് ട്വിറ്ററിലൂടെ ഹാക്കിംഗ് സംഘം അറിയിച്ചത്. ശത്രുക്കളോട് പരാജയപ്പെടുമ്പോള്‍ യുഎസ് സൈന്യം ഉപയോഗിക്കുന്ന പദപ്രയോഗമാണ് ടാങ്കോ ഡൌണ്‍. എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വാര്‍ത്തയോട് പ്രതികരിക്കാന്‍ സിഐഎ തയാറായിട്ടില്ല. വെബ്‌സൈറ്റ് ലഭ്യമാകുന്നതിന് നേരിട്ട തടസങ്ങളെ നീക്കാന്‍ ശ്രമിച്ചുവരികയാണെന്ന് മാത്രമായിരുന്നു സിഐഎ വക്താവ് ജെന്നിഫര്‍ യോംഗ്ബ്‌ളഡ് പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം