മാലിന്യനീക്കം തിങ്കളാഴ്ച മുതല്‍ പുന:രാരംഭിക്കും: മേയര്‍ കെ.ചന്ദ്രിക

February 12, 2012 കേരളം

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തിങ്കളാഴ്ച മുതല്‍ പുന:രാരംഭിക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക അറിയിച്ചു. സംസ്‌കരിക്കാനുള്ള കളിമണ്ണിനൊപ്പമാകും പരിമിതമായ അളവില്‍ മാലിന്യം കൊണ്ടുപോകുക. വീടുകളിലെ മാലിന്യങ്ങള്‍ തിങ്കളാഴ്ച മുതല്‍ ശേഖരിക്കില്ല. റോഡുകളിലെയും ഹോട്ടലുകളിലെയും മാലിന്യമാണ് തിങ്കളാഴ്ച മുതല്‍ നീക്കം ചെയ്തു തുടങ്ങുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിന് പോലീസ് സംരക്ഷം നല്‍കേണ്ട ബാധ്യത ആഭ്യന്തരവകുപ്പിനാണെന്ന് ചന്ദ്രിക പറഞ്ഞു. സംഘര്‍മുണ്ടാകരുതെന്നാണ് നഗരസഭയുടെ ആഗ്രഹമെന്നും നിയമവാഴ്ച സംരക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ചന്ദ്രിക അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം