സച്ചിന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയില്‍

September 3, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു. ഇതാദ്യമായാണ് ഒരു കായിക താരത്തിന് വ്യോമസേന ഈ ബഹുമതി നല്‍കുന്നത്. എയര്‍ചീഫ് മാര്‍ഷല്‍ പി.വി നായിക് സച്ചിന് ക്യാപ്റ്റന്റെ ചിഹ്നം സമ്മാനിച്ചു. സ്വപ്‌നസാക്ഷാത്കാരമായിട്ടാണ് ഈ ബഹുമതിയെ സച്ചിന്‍ വിശേഷിപ്പിച്ചത്. എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണിത്. ടോപ് ഗണ്‍ എന്ന ചിത്രത്തിലെ വൈമാനികന്റെ ഗ്ലാസ് ധരിച്ചുള്ള ടോം ക്രൂസിന്റെ രംഗങ്ങള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലായിരിക്കും സച്ചിന്‍ പ്രവര്‍ത്തിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം