ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി

February 12, 2012 ദേശീയം

ന്യൂഡല്‍ഹി: ന്യൂനപക്ഷ സംവരണം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന്റെ നിലപാട് ഭരണഘടനാ സ്ഥാപനങ്ങളെ അപഹസിക്കുന്നതാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ഖുര്‍ഷിദിന് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും വിവാദ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ നിലപാട് വ്യക്തമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം