ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു സമാപിക്കും

February 12, 2012 കേരളം

ചെറുകോല്‍പ്പുഴ: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള ഹിന്ദുമത പരിഷത്ത് ഇന്നു സമാപിക്കും. എട്ടുദിവസമായി പമ്പാതീരത്തു നടന്നുവരുന്ന ശതാബ്ദി സമ്മേളനത്തിന്റെ സമാപനംകൂടിയാണ് ഇന്നു നടക്കുന്നത്. രാവിലെ പത്തിനു മതപാഠശാല സമ്മേളനം ഭാരതീയ പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം.നായര്‍ ഉദ്ഘാടനം ചെയ്യും. പ്രഫ.ടി.ജി.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിക്കും. ടി.പി.രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നിനു സര്‍വധര്‍മ സമ്മേളനവും സമാപനസമ്മേളനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ അധ്യക്ഷത വഹിക്കും. ഡോ.ശിവാചാര്യസ്വാമി ശതാബ്ദി സമാപനസന്ദേശം നല്കും. പത്മശ്രീ പി.പരമേശ്വരന്‍ മുഖ്യപ്രഭാഷണവും തിരുമല ദേവസ്വം പ്രസിഡന്റ് വാപ്പിരാജ് പ്രഭാഷണവും നടത്തും. ആന്റോ ആന്റണി എംപി പ്രസംഗിക്കും.വൈകുന്നേരം 6.15ന് സ്വാമി പൂര്‍ണാമൃതാനന്ദപുരിക്ക് സ്വീകരണം. 6.30 മുതല്‍ മഹാസര്‍വൈശ്വര്യപൂജയും സമൂഹാര്‍ച്ചനയും ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം