ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി

September 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൊടുപുഴ: വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി. സപ്തംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍ നിന്ന് നീക്കിയതായി കാണിച്ച് കോളജ് മാനേജര്‍ മോണ്‍.തോമസ് മലേക്കുടി ജോസഫിന് കത്ത് നല്‍കി. മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസില്‍ നിന്നു പുറത്താക്കാതിരിക്കാന്‍ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് കോളജ് അധൃകൃതര്‍ ടി.ജെ ജോസഫിന് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ വന്‍ വിവാദമായതോടെയാണ് മാനേജ്‌മെന്റ് ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തത്. അതിന് ശേഷം കഴിഞ്ഞ ജൂലായ് നാലിനാണ് അക്രമി സംഘം ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഈ സംഭവത്തിന് ശേഷം എം.ജി സര്‍വകലാശാല ജോസഫിനെതിരെ കൈക്കൊണ്ട അച്ചടക്കനടപടി റദ്ദാക്കിയിരുന്നു.

നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കാനുള്ള മാനേജ്‌മെന്റ് തീരുമാനം തനിക്കും തന്റെ കുടുംബത്തിനും നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷയാണെന്ന് ടി.ജെ ജോസഫ് പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം