വെട്ടേറ്റു ചികിത്സയിലായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു

February 13, 2012 കേരളം

പയ്യോളി: സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന അയനിക്കാട് പ്രദേശത്ത് വെട്ടേറ്റു ചികിത്സയിലായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജ്(40) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഞായറാഴ്ച രാത്രി മനോജിന്റെ വീട്ടില്‍ കയറിയാണ് ഒരുസംഘമാളുകള്‍ വെട്ടിയത്. ബി.എം.എസ്. പയ്യോളി യൂണിറ്റ് സെക്രട്ടറിയാണ്. രണ്ടു കാലിനും തലയ്ക്കും വെട്ടേറ്റ മനോജിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിച്ചു.

മുഖംമൂടി ധരിച്ച പതിനഞ്ചംഗ സംഘം വീട്ടിലെ ടി.വി., ഫ്രിഡ്ജ്, മറ്റ് ഫര്‍ണിച്ചര്‍, ജനല്‍, വാതില്‍ എന്നിവ അടിച്ചുതകര്‍ത്തു. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വടിവാള്‍ വീശി ഓടിച്ചു.

ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പയ്യോളി പഞ്ചായത്തില്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം