ശ്രീനാരായണ ധര്‍മ്മവേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

September 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊല്ലം; എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിനിടെ ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് ശ്രീനാരായണ ധര്‍മ്മവേദി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോകുലം ഗോപാലന്‍ അടക്കമുള്ള നേതാക്കളെല്ലാം അറസ്റ്റ് വരിച്ചു. തങ്ങളെ ബൂത്തിലിരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 11 മണിയോടെയാണ് ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ ധര്‍മ്മവേദി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് നടക്കുന്ന കൊല്ലം എസ്.എന്‍ കോളജിലേക്ക് പ്രകടനം നടത്തിയത്.

തിരഞ്ഞെടുപ്പ് നീതിപൂര്‍വകമായല്ല നടക്കുന്നതെന്ന് ഗോകുലം ഗോപാലന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്വം വരണാധികാരിക്കായിരിക്കും. എസ്.എന്‍.ഡി.പി യോഗത്തെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥ വോട്ടര്‍മാരെ പോലും ബൂത്തില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം