ഗുരുമന്ദിര ഉദ്ഘാടനവും പ്രതിഷ്ഠയും

February 13, 2012 കേരളം

ചേര്‍ത്തല: കടക്കരപ്പള്ളി ശ്രീനാരായണ ഗുരുസ്മാരക നിര്‍മ്മാണ കമ്മറ്റി നിര്‍മ്മിച്ച ശ്രീനാരായണ ഗുരുമന്ദിര ഉദ്ഘാടനവും ഗുരുദേവ പ്രതിഷ്ഠാകര്‍മ്മവും നാളെ നടക്കും. ശിവഗിരി മഠാധിപതി പ്രകാശാനന്ദസ്വാമികള്‍ പ്രതിഷ്ഠാ കര്‍മം നിര്‍വഹിക്കും. കണ്ടമംഗലം ക്ഷേത്രം മേല്‍ശാന്തി പി.കെ. ചന്ദ്രദാസ് ശാന്തികള്‍ സഹകാര്‍മിത്വം വഹിക്കും. എസ്എല്‍ഡിപി യൂണിയന്‍ സെക്രട്ടറി പ്രഫ. മോഹന്‍ കാര്യാട്ട് അധ്യക്ഷത വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം