ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം: നാലുപേര്‍ക്ക് പരിക്ക്

February 13, 2012 ദേശീയം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിയുടെ കാറില്‍ സ്‌ഫോടനം. കാര്‍ ഔറംഗസേബ് റോഡില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ടാണ് സംഭവം. ബോംബ് സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രാലയവും ഇസ്രയേല്‍ എംബസി വൃത്തങ്ങളും അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന തുടരുന്നു. പരിക്കേറ്റ നാലുപേരെയും ആര്‍.എം.എല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടിമറിയല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം