ഗോധ്ര തുടര്‍കലാപം: കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പങ്കുവയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

February 13, 2012 ദേശീയം

അഹമ്മദാബാദ്: ഗോധ്ര തുടര്‍ കലാപത്തെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പങ്കുവയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരായ മുകുള്‍ സിന്‍ഹയും ടീസ്റ്റ സെതല്‍വാദും സമര്‍പ്പിച്ച അപേക്ഷയുടെ വാദത്തിനിടെയാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. നരേന്ദ്രമോഡിയെയും മറ്റ് 57 പേരെയും പ്രോസിക്യൂട്ട് ചെയ്യാനാവശ്യമായ തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. ഇവരുടെ അപേക്ഷയില്‍ കോടതി ബുധനാഴ്ച വിധി പറയും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം