ശ്രീപത്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

February 14, 2012 ദേശീയം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഈമാസം 20 ന്  നടക്കാനിരിക്കുന്ന മൂല്യനിര്‍ണയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേരളസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രനിധിയിലെ ഒരോ വസ്തുവും പരിശോധിക്കാന്‍ 20 മിനുട്ട് വീതമെടുക്കും. ക്ഷേത്രസുരക്ഷ ഉറപ്പുവരുത്താനായി നടപ്പിലാക്കിയ 14 കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിന്റെ മോക്ഡ്രില്‍ നടത്തിയ ശേഷമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം