സദ്കീര്‍ത്തി പുരസ്‌കാരം സുഗതകുമാരിക്ക്

February 14, 2012 കേരളം

കൊല്ലം: പുത്തൂര്‍ മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ് ഏര്‍പ്പെടുത്തിയ സദ്കീര്‍ത്തി പുരസ്‌കാരം സുഗതകുമാരിക്ക് നല്‍കുമെന്ന് ട്രസ്‌റ് ചെയര്‍മാന്‍ ഡോ. ഗോകുലം ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 55,555 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് പുത്തൂര്‍ സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ട്രസ്റ്റിന്റെ നാലാം വാര്‍ഷിക ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പുരസ്‌കാരം സമ്മാനിക്കും. സമ്മേളനം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്യും. പ്രഫ. ഒഎന്‍വി കുറുപ്പ്, മധു, ഡോ.ജി. മാധവന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ സദ്കീര്‍ത്തി പുരസ്‌കാരം ലഭിച്ചത്.പത്രസമ്മേളനത്തില്‍ സെക്രട്ടറി എച്ച്. ജയന്‍, കോട്ടാത്തല ശശികുമാര്‍, ബാബു, കോട്ടാത്തല ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം