സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം പ്രചരിപ്പിക്കാന്‍ കഴിയണം: ഡോ. മോഹന്‍ജി ഭാഗവത്

February 14, 2012 കേരളം

നെയ്യാറ്റിന്‍കര: ലോകനന്മയ്ക്കായി സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം പ്രചരിപ്പിക്കാന്‍ കഴിയണമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത്. കന്യാകുമാരി ജില്ലയിലെ കുമാരപുരം രാംകോ മൈതാനത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആര്‍.എസ്.എസ് ദക്ഷിണ തമിഴ്‌നാട് പ്രാന്തസാംഘികില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ദര്‍ശനം സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ്. അതിനായി വ്യക്തിത്വവും ദേശസ്‌നേഹവുമുള്ള നിസ്വാര്‍ഥമായ സമൂഹം ഉയര്‍ന്നു വരണമെന്ന സ്വപ്നം സ്വാമി വിവേകാനന്ദനുണ്ടായിരുന്നുവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ആചാര്യന്‍മാരുടെ ഉപദേശങ്ങള്‍ എന്നും സമൂഹത്തിനു ഗുണം ചെയ്തിട്ടേയുള്ളൂ, കരുത്തുള്ള യൂവജനസമൂഹമാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ഹൈക്കോടതി റിട്ട. ജഡ്ജി രാമലിംഗം അധ്യക്ഷനായിരുന്നു. ആര്‍.എസ്.എസ്. അഖില ഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സി. കണ്ണന്‍, ക്ഷേത്രീയ സംഘചാലക് ഡോ. വന്യരാജ്, ദക്ഷിണ തമിഴ്‌നാട് പ്രാന്തസംഘചാലക് ആര്‍.വി.എസ്. മാരിമുത്തു, സ്വാഗതസംഘം അധ്യക്ഷന്‍ ശശീന്ദ്രന്‍, ക്ഷേത്രീയ പ്രചാരക് എസ്. സേതുമാധവന്‍, സഹപ്രചാരക് സ്ഥാണുമാലയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം