കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിന്റെ ഹര്‍ജി സൂപ്രീംകോടതി തള്ളി

February 14, 2012 ദേശീയം

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാംപ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയുടെ നടപടിക്രമം ഹൈക്കോടതി ശരിവച്ചതു ചോദ്യം ചെയ്ത് ഒന്നാംപ്രതി തടിയന്റവിട നസീറും നാലാംപ്രതി ഷഫാസും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജഡ്ജിമാരായ അഫ്താബ് ആലം, രഞ്ജന ദേശായി എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. നേരിട്ടുള്ള തെളിവുകള്‍ കുറവുള്ള സാഹചര്യത്തില്‍ മാപ്പുസാക്ഷിയെ ലഭിക്കുന്നത് ഉചിതമാണെന്നും അതിനു നിയമതടസ്സമില്ലെന്നും വിലയിരുത്തിയായിരുന്നു എന്‍ഐഎ കോടതിയുടെ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം