കര്‍ണാടക മന്ത്രി വി.എസ് ആചാര്യ അന്തരിച്ചു

February 14, 2012 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടക ഉന്നത വിദ്യാഭ്യാസ  മന്ത്രി വി.എസ് ആചാര്യ(71) അന്തരിച്ചു. ബാംഗ്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ വീഴുകയായിരുന്നു.   ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ഉഡുപ്പി സ്വദേശിയാണ്.
ഡോക്ടര്‍ കൂടിയായ 1983 ലാണ്  ആചാര്യ  ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 2002 മുതല്‍ തുടര്‍ച്ചയായി എം.എല്‍.സിയായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം മുഖ്യമന്ത്രി സദാനന്ദ ഗൗഡ സ്ഥിരീകരിച്ചത്.
ഭാരതീയ ജനസംഘിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1968 ല്‍ ഉഡുപ്പി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായി. ദക്ഷിണേന്ത്യയില്‍ ജനസംഘ് ആദ്യമായി മുനിസിപ്പല്‍ ഭരണം നേടുന്നത് ഉഡുപ്പിയിലാണ്. തെന്നിന്ത്യയില്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ തുടക്കം ഉഡുപ്പി മുനിസിപ്പല്‍ ഭരണത്തോടെയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം