ഡല്‍ഹില്‍ നടന്നതു ഭീകരാക്രമണം: ചിദംബരം

February 14, 2012 ദേശീയം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിയുടെ കാറിനു നേരെ നടന്നത് ഭീകരാക്രമണം തന്നെയെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.
ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളുമായി സൗഹൃദബന്ധമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയില്‍ നയതന്ത്രജ്ഞര്‍ക്ക് സമാധാനമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണുള്ളത്. ആക്രമണത്തെ അപലപിക്കുന്നു. സ്‌ഫോടനത്തിനു പിന്നില്‍ ഏതു സംഘടനയാണെന്നു വ്യക്തമായിട്ടില്ല. സ്‌ഫോടനത്തിന് ആര്‍ഡിഎക്‌സ് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്നും ചിദംബരം പറഞ്ഞു. ബൈക്കിലെത്തിയ ആക്രമി സ്‌ഫോടകവസ്തു വളരെ വിദഗ്ധമായാണ് കാറില്‍ ഘടിപ്പിച്ചത്. നല്ല പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിസിടിവിയില്‍ നിന്നു മോട്ടോര്‍ സൈക്കിളിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും രൂപങ്ങള്‍ക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം