വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകാനുള്ള ശ്രമം തല്‍ക്കാലികമായി ഉപേക്ഷിച്ചു

February 15, 2012 കേരളം

തിരുവനന്തപുരം: ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകാനുള്ള ശ്രമം സര്‍ക്കാരും നഗരസഭയും തല്‍ക്കാലം ഉപേക്ഷിച്ചു. വിളപ്പില്‍ശാലയില്‍ സംഘര്‍ഷം ഉണ്ടായ ദിവസത്തെ പോലീസ് നടപടിയെക്കുറിച്ച് നഗരസഭ ഹൈക്കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും. മാലിന്യം കൊണ്ടുപോകുന്ന ലോറികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നഗരസഭ. അതേസമയം നിലവില്‍ പ്ലാന്റിനുള്ളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി സംസ്‌കരിക്കാന്‍ നഗരസഭയ്ക്ക് ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം