പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്: കേസുകളില്‍ കീഴ്‌ക്കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി

February 15, 2012 ദേശീയം

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച കേസുകളില്‍ കീഴ്‌ക്കോടതികള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി. പൂജാ ആവശ്യങ്ങള്‍ക്കായി നിലവറകള്‍ തുറക്കുന്നതിനെതിരേ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി പുറപ്പെടുവിച്ച വിധി പരാമര്‍ശിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഒരേ സമയം രണ്ടു കോടതികള്‍ കേസ് പരിഗണിക്കുന്നത് നടപടികള്‍ സങ്കീര്‍ണമാക്കുമെന്നും പരാതിയുള്ളവര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കേസ് പരിഗണിക്കുന്ന ബെഞ്ച് വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം