ആലപ്പുഴയിലെ ജലവിതരണ പദ്ധതി: ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരകണമെന്ന് ഹൈക്കോടതി

February 15, 2012 കേരളം

കൊച്ചി: ആലപ്പുഴയിലെ ജലവിതരണ പദ്ധതി നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കില്ലെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വാട്ടര്‍ അഥോറിറ്റി എംഡിയും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഈ മാസം 29 ന് ഹാജരാകാനാണ് ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നത്. 2005 ല്‍ ആരംഭിച്ച പദ്ധതി നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയായില്ലെന്ന് കാണിച്ച് ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് സിരിജഗന്റെ നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം