ടിബറ്റിലെ ബുദ്ധവിഹാരങ്ങള്‍ ചൈനീസ് നിയന്ത്രണത്തിലാക്കാന്‍ നടപടി തുടങ്ങി

February 15, 2012 രാഷ്ട്രാന്തരീയം

ബെയ്ജിങ്: ടിബറ്റിലെ ബുദ്ധവിഹാരങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചു തുടങ്ങി. ബുദ്ധ ഭിക്ഷുകളില്‍ ഉയര്‍ന്നുവരുന്ന അസ്വാരസ്യങ്ങള്‍ പരിഗണിച്ചാണ് ഓരോ ബുദ്ധവിഹാരത്തിനും പ്രത്യേക മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപവല്‍ക്കരിക്കുന്നതെന്ന് പ്രാദേശിക മതകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനായ ലൈബു ഡുന്‍ഷു മാധ്യമങ്ങളോട് പറഞ്ഞത്.

മൊണാസ്ട്രി മാനേജ്‌മെന്റ് കമ്മറ്റികളുടെ തലവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും. ബുദ്ധ ഭിഷുക്കളും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ടിബറ്റില്‍ മാത്രം 1787 ബുദ്ധ വിഹാരങ്ങളാണുള്ളത്. ഇവയില്‍ 40,000 ലേറെ ബുദ്ധഭിഷുക്കളുമുണ്ട്.

2008 ലെ ലഹ്‌സ കലാപത്തിന്റെ വാര്‍ഷികവും ടിബറ്റന്‍ പുതുവര്‍ഷാഘോഷവും അടുത്താഴ്ച നടക്കുന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ദലൈലാമയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് ബുദ്ധഭിഷുക്കള്‍ ആത്മാഹൂതി നടത്തുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. അങ്ങിനെയിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം