ബ്രിട്ടണിലെ ഹരേകൃഷ്ണ ക്ഷേത്രത്തില്‍ സ്ഫോടനം

September 4, 2010 രാഷ്ട്രാന്തരീയം

ലെയ്സസ്റ്ററിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹരേകൃഷ്ണ ക്ഷേത്രത്തില്‍ സ്ഫോടനം. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. നാല് അനുയായികള്‍ക്ക് പരുക്ക് പറ്റി.

അഷ്ടമിരോഹിണി ആഘോഷങ്ങള്‍ അവസാനിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അനുയായികള്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണം പാകം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. അടുക്കളയിലെ ഗ്യാസ് വാല്‍‌വിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന അറുപതോളം ആളുകളെ അധികൃതര്‍ ഉടന്‍ ഒഴിപ്പിച്ചത് ആളപായത്തിന്റെ വ്യാപ്തി കുറച്ചു.

സ്ഫോടനത്തില്‍ ഹരേകൃഷ്ണ ക്ഷേത്രത്തിന്റെ മൂന്നിലൊരു ഭാഗം തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വംശജര്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടമാണ് ലണ്ടനില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ലെയ്സസ്റ്റര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം