പാമോലിന്‍ കേസ്: പ്രോസിക്യൂട്ടര്‍ രാജിവച്ചു

February 16, 2012 കേരളം

തിരുവനന്തപുരം: പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് രാജിവെച്ചു. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ. ജയകുമാറിനാണ് രാജി സമര്‍പ്പിച്ചത്.  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പി.എ.അഹമ്മദിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. വിജിലസ് കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട്‌യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം