ആയാംകുടി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം

February 16, 2012 ക്ഷേത്രവിശേഷങ്ങള്‍

കടുത്തുരുത്തി: ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതല്‍ 21 വരെ ആഘോഷിക്കും. ഇന്ന് രാവിലെ എട്ടിന് കലശപൂജ, 11ന് കളഭാഭിഷേകം, രാത്രി എട്ടിന് നടക്കുന്ന കൊടിയേറ്റിന് മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുവാതിരകളി. ഒമ്പതിന് വീണക്കച്ചേരി. നാളെ രാവിലെ എട്ടിന് വലിയശ്രീബലി, തുടര്‍ന്ന് പഞ്ചാരിമേളം രാത്രി ഏഴിന് ലക്ഷദീപം, 7.30ന് തിരുവാതിരകളി, എട്ടിന് പാഠകം. ഒമ്പതിന് കുറത്തിയാട്ടം, 9.30ന് വലിയവിളക്ക്, തുടര്‍ന്ന് പഞ്ചവാദ്യം.

18ന് രാവിലെ പത്തിന് ഉത്സവബലി, ഏഴിന് ദീപാരാധന, തുടര്‍ന്ന് ലക്ഷദീപം, രാത്രി 7.30ന് ഡബിള്‍ തായമ്പക, 8.30ന് ഓട്ടന്‍തുള്ളല്‍. 9.30ന് മേജര്‍ സെറ്റ് കഥകളി. 19ന് രാവിലെ പത്തിന് ഉത്സവബലി, രാത്രി ഏഴിന് ലക്ഷദീപം, തിരുവാതിരകളി, അക്ഷരശ്ലോകസ്, ഓട്ടന്‍തുള്ളല്‍, ഒമ്പതിന് സംഗീതസദസ്. പത്തിന് വിളക്ക്.

20ന് പുലര്‍ച്ചെ 4.30ന് ശിവരാത്രി ദര്‍ശനം, ലക്ഷദീപം, 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, രാത്രി ഏഴിന് വിശേഷാല്‍ ദീപാരാധന, ഒമ്പത് ശിവരാത്രി വിശേഷാല്‍ പൂജകള്‍. 11ന് പള്ളിവേട്ട വിളക്ക്, മേജര്‍സെറ്റ് പഞ്ചവാദ്യം, രണ്ടിന് പള്ളിവേട്ട, വൈകൂന്നേരം അഞ്ചിന് അക്ഷരശ്ലോക സദസ്, എട്ടിന് പ്രഭാഷണം, സമ്പ്രദായ ഭജന. 21ന് രാവിലെ വൈകൂന്നേരം ആറാട്ടുവിളക്ക്, തുടര്‍ന്ന് ആറാട്ടുമേളം, മേജര്‍ സെറ്റ് പാണ്ടിമേളം, ഒന്നിന് വെടിക്കെട്ട്, ഒമ്പതിന് സംഗീതസദസ്, 1.30ന് നൃത്തനാടകം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍