ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ മമതയും

February 17, 2012 ദേശീയം

ന്യൂഡല്‍ഹി: പ്രത്യേക അധികാരങ്ങളോടെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. എതിര്‍പ്പ് വ്യക്തമാക്കി മമത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മമത കത്തില്‍ ആരോപിച്ചു. മമതയും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത ഇതോടെ വീണ്ടും രൂക്ഷമാകുമെന്നാണ് കരുതുന്നത്. അടുത്ത മാസം ഒന്നു മുതലാണ് ദേശീയ ഭീകരവിരുദ്ധകേന്ദ്രം നിലവില്‍ വരിക. എന്നാല്‍ ഇതിനെതിരേ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തിന് പ്രത്യേക അധികാരം നല്‍കാനുള്ള തീരുമാനം സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കേന്ദ്രം കൈക്കൊണ്ടതെന്നും നവീന്‍ പട്‌നായിക് ആരോപിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം