ശംഖുമുഖം ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കും

February 17, 2012 കേരളം

തിരുവനന്തപുരം: ശംഖുമുഖത്തെ, ഇന്ത്യയിലെ മികച്ച തീരദേശ ടൂറിസ്റ്റുകേന്ദ്രമാക്കി നവീകരിക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാറും, സ്ഥലം എംഎല്‍എയും ഗതാതഗതം ദേവസ്വം മന്ത്രിയുമായ വി. എസ്. ശിവകുമാറും അറിയിച്ചു. വികസനസാധ്യതകള്‍ നേരില്‍ക്കണ്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രമാര്‍ ഇക്കാര്യം അറിയിച്ചത്. ഡി റ്റി പി സി യുമായി സഹകരിച്ച് ടൂറിസം വകുപ്പാണ് നവീകരണപദ്ധതികള്‍ നടപ്പിലാക്കുക. സമ്മേളനങ്ങളും സാംസ്‌കാരികപരിപാടികളും സംഘടിപ്പിക്കുന്നതിനായി തിരിവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിന്റെ മാതൃകയിലുളള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, മിനി ഓഡിറ്റോറിയവും നിര്‍മിക്കും. മുത്തുച്ചിപ്പി പാര്‍ക്കിന്റെ നവീകരണം 50 ലക്ഷം രൂപ ചെലവില്‍ ഈമാസംതന്നെ ആരംഭിക്കും സുനാമിപാര്‍ക്കില്‍ മികച്ചഭക്ഷണശാലയും വിപുലമായ പാര്‍ക്കിംഗ് സൌകര്യവും ഏര്‍പ്പെടുത്തും. മികച്ച ഭക്ഷണശാലകള്‍, മെച്ചപ്പെട്ട പാര്‍ ക്കിംഗ് സൌകര്യങ്ങള്‍, വൈദ്യുതി വിളക്കുകള്‍ മുതലായവ സ്ഥാപിക്കും. ട്രാഫിക് പാര്‍ക്കില്‍ കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണത്തിനു വേണ്ടിയുളള ട്രാഫിക് വിളക്കുകളുടെ സജ്ജീകരിണം പൂര്‍ത്തിയായതായി വി. എസ്. ശിവകുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം