ശിവരാത്രി: ക്ഷേത്രവിശേഷങ്ങള്‍

February 19, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശിവരാത്രി ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ മഹാദേവ ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി നാളില്‍ ജലധാര, കൂവളത്തിലമാല ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാട്. കോന്നിയിലെ ഇളകൊള്ളൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ 3.30ന് ഗണപതിഹവനം, നാലിന് ശയനപ്രദക്ഷിണം, 7.45ന് ഭാനു ശയനപ്രദക്ഷിണം, 8.30ന് പറയിടീല്‍, ഉച്ചകഴിഞ്ഞു മൂന്നിന് ഘോഷയാത്ര ഇളകൊള്ളൂര്‍ വടക്കേക്കാണിക്ക മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും. വൈകുന്നേരം 4.30ന് കെട്ടുകാഴ്ച, 6.30ന് കരിമരുന്നു പ്രയോഗം, രാത്രി 8.30ന് ഭക്തിഗാനസുധ, 10.30ന് നാദലയസാഗരം, 12നു ഘൃതധാര, യാമപൂജ, രണ്ടിന് നൃത്തസന്ധ്യ, അഞ്ചിനു കരിമരുന്നു പ്രയോഗം.

നന്നുവക്കാട്: ഓം മഹേശ്വര വിലാസം ശിവക്ഷേത്രത്തില്‍ ഇന്ന് രാത്രി 7.30ന് മതപ്രഭാഷണം, 9.30ന് നൃത്തസംഗീത നാടകം. നാളെ രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകുന്നേരം നാലിന് കരകം, രാത്രി ഏഴിന് എഴുന്നള്ളത്ത്, എട്ടിന് ആധ്യാത്മിക പ്രഭാഷണം, 9.30ന് സംഗീതസംഗമം.

പ്രക്കാനം: പടയണിപ്പാറ മലങ്കാവിലെ ശിവരാത്രി ഉത്സവം നാളെ വിശേഷാല്‍ പൂജകളോടെ നടക്കും. രാത്രി നാമജപം, പ്രസാദവിതരണം എന്നിവയും ഉണ്ടാകും.

പൂക്കോട്: മധുമല മൂലസ്ഥാനമായ മലങ്കോട്ടയിലെ ശിവരാത്രി ഉത്സവം തിങ്കളാഴ്ച നടക്കും. 9.15ന് പടയണി, 12ന് അന്നദാനം, മൂന്നുമണിക്ക് ഘോഷയാത്ര, രാത്രി ഒമ്പതിന് ചങ്ങനാശേരി ജയകേരളയുടെ നൃത്തനാടകം, മിമിക്‌സ് മെഗാഷോ എന്നിവ ഉണ്ടാകും.

കരിമാന്‍തോട്: ആലുവാംകുടി മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ രാവിലെ ആറിന് മേല്‍ശാന്തി ശാന്തിമഠം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റും. 6.30ന് ഉദയാസ്തമന ജലധാര, 7.30ന് വിശേഷാല്‍ പൂജ, എട്ടിന് ശിവപുരാണ പാരായണം, ഒമ്പതിന് പഞ്ചഗവ്യ നവാകാഭിഷേകം, 2.30ന് തേക്കുതോട്ടില്‍ നിന്നുള്ള ഘോഷയാത്ര താഴെ പൂച്ചക്കുളം വഞ്ചിപ്പടിയ്ക്കല്‍ നിന്നും ഗുരുനാഥന്‍മണ്ണില്‍ നിന്നുള്ള ഘോഷയാത്ര കുന്നം വഞ്ചിപ്പടിയില്‍ നിന്നാരംഭിച്ച് ആലുവാംകുടി മൂന്നുമുക്കില്‍ എത്തിച്ചേര്‍ന്ന് സംയുക്ത ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും. 6.30ന് ദീപക്കാഴ്ച, 7.30ന് വിശേഷാല്‍ പൂജ, ഒമ്പതിന് ലേലം, പത്തിന് മെഗാഷോ, 12ന് ഗാനമേള.

മലയാലപ്പുഴ: ദേവീക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. രാവിലെ എട്ടിന് ഭാഗവത പാരായണം, രാത്രി എട്ടിന് ധാര, ശിവരാത്രി പൂജ, പത്തിന് കായംകുളം ഭാഗ്യലക്ഷ്മിയുടെ സംഗീതസദസ്.

തണ്ണിത്തോട്: മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 20നു നടക്കും. പുലര്‍ച്ചെ 4.30ന് അഭിഷേകം. അഞ്ചിനു ഗണപതിഹവനം, ഏഴിനു ഭാഗവത പാരായണം, 12നു സമൂഹസദ്യ, 3.30നു ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപനം കുറിച്ച് അവഭൃഥസ്‌നാന ഘോഷയാത്ര, ഒമ്പതിന് ഭക്തിഗാനാമൃതം, 11ന് അഭിഷേകം.

കലഞ്ഞൂര്‍: മഹാദേവര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിനു നിര്‍മാല്യദര്‍ശനം, ഹരിനാമകീര്‍ത്തനം, ഏഴിന് ഉഷഃപൂജ, എട്ടിന് ശിവപുരാണ പാരായണം, 8.15ന് കളഭപൂജ, 10.30ന് കളഭാഭിഷേകം, 11ന് ഉച്ചപൂജ, വൈകുന്നേരം നാലിനു പ്ലാസ്ഥാനത്തുമഠത്തില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ കാവടിപൂജ, വൈകുന്നേരം 4.30ന് കാവടിഘോഷയാത്ര, 7.30ന് നൃത്തസന്ധ്യ, പത്തിനു മേജര്‍സെറ്റ് കഥകളി, 11നു ശിവരാത്രി പൂജ, 12നു കാവടിഅഭിഷേകം, 2.30ന് ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, അഞ്ചിനു കരിമരുന്നു പ്രയോഗം.

അരുവാപ്പുലം: എള്ളാംകാവ് മഹാദേവര്‍ ക്ഷേത്രത്തില്‍ 5.5ന് നിര്‍മാല്യം, അഭിഷേകം, 5.30ന് ഗണപതിഹവനം, ഏഴിനു വിശേഷാല്‍പൂജകള്‍, നിറപറ സമര്‍പ്പണം, 7.30ന് ശിവപുരാണ പാരായണം, എട്ടിന് വഴിപാടുകള്‍, 12.05നു ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് ശിവപുരാണ പാരായണ സമര്‍പ്പണം, ദക്ഷിണ, ഏഴിനു ദീപക്കാഴ്ച, 6.30ന് നൃത്തനൃത്യങ്ങള്‍, എട്ടിന് നൃത്തസന്ധ്യ, 11.30ന് ശിവരാത്രി പൂജ, ഒന്നിന് ഗാനമേള.

മഞ്ഞനിക്കര: മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. രാവിലെ എട്ടു മുതല്‍ ഭാഗവത പാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി ഏഴിനു ഭജന, 12ന് ശിവരാത്രി പൂജ എന്നിവ നടക്കും.

അടൂര്‍: പന്നിവിഴ മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നാളെ പുലര്‍ച്ചെ 5.30ന് ഗണപതിഹോമം, ആറിന് അഖണ്ഡനാമജപം, വൈകുന്നേരം 6.30ന് ഭസ്മാഭിഷേകം, ഏഴിന് ഭക്തിഗാനസുധ, ഒമ്പതിന് യാമപൂജ, 11.30ന് എഴുന്നള്ളത്ത്.

അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി എട്ടിന് അഖണ്ഡനാമജപയജ്ഞം, രാത്രി ഏഴിന് മൃദംഗപാരായണം, പഞ്ചാരിമേളം, എട്ടിന് പ്രഭാഷണം, പത്തിന് കഥകളി, പുലര്‍ച്ചെ 4.30ന് എഴുന്നള്ളത്ത്.

അടൂര്‍: അറുകാലിക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. പുലര്‍ച്ചെ 5.30ന് ഗണപതിഹോമം, എട്ടിന് ശിവപുരാണപാരായണം, ഉച്ചകഴിഞ്ഞു മൂന്നിന് കാവടിഘോഷയാത്ര, രാത്രി ഒമ്പതിന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 10.30ന് സംഗീത സദസ്, ഒന്നിന് ഭക്തിഗാനമേള.

അടൂര്‍: പുതുശേരിഭാഗം മഹര്‍ഷിക്കാവ് മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നാളെ പുലര്‍ച്ചെ അഞ്ചിനു ഗണപതിഹോമം, കലശാഭിഷേകം, നവകം, എട്ടിന് ഭാഗവത പാരായണം, മൂന്നിന് കെട്ടുകാഴ്ച, രാത്രി 7.30ന് എഴുന്നള്ളത്ത്, പത്തിന് നൃത്തനാടകം, 1.30ന് നാടകം.

കുറുമ്പകര: ഉടയോന്‍മുറ്റം മലനട ശങ്കര നാരായണ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി രാവിലെ കൊടിമുമ്പില്‍ പറയിടീല്‍, ഉച്ചകഴിഞ്ഞു മൂന്നിന് മലക്കുട എഴുന്നള്ളത്ത്, കെട്ടുകാഴ്ച, രാത്രി ഏഴിന് പ്രഭാഷണം, 9.30ന് സംഗീത സദസ്, 1.30ന് നൃത്തനാടകം.

പ്രക്കാനം: കൈതവന ശ്രീദുര്‍ഗാദേവീക്ഷേത്രത്തില്‍ നാളെ ശിവരാത്രി ഉത്സവം നടക്കും. വിശേഷാല്‍ പൂജകള്‍, സമൂഹസദ്യ, ശിവപുരാണപാരായണം, ദീപാരാധന, പുഷ്പാഞ്ജലി, ഭജന എന്നിവ ഉണ്ടാകും.

റാന്നി: അത്തിക്കയം കടുമീന്‍ചിറ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. ഇന്നു രാവിലെ 7.30ന് ഭാഗവത പാരായണം, 11ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഒന്നിന് സമൂഹസദ്യ. രാത്രി ഏഴിന് മതപ്രഭാഷണം. 8.30ന് കഥാപ്രസംഗം. ശിവരാത്രി ദിവസമായ നാളെ രാവിലെ എട്ടിന് കാവടിഘോഷയാത്ര, 8.15ന് ശിവപുരാണ പാരായണം, പത്തിന് നവകം. കാവടിയഭിഷേകം, പൂജ. 11.30ന് നിവേദ്യം, മൂന്നിന് എഴുന്നള്ളത്ത്, രാത്രി ഏഴിന് ഭജന, ഒമ്പതിന് ക്ഷേത്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും.12.30ന് ശ്രീഭൂതബലി, പള്ളിവേട്ട എഴുന്നള്ളത്ത്. പുലര്‍ച്ചെ ഒന്നിന് മിമിക്‌സ് മ്യൂസിക്കല്‍, കലാഭവന്‍ സരിഗ നയിക്കുന്ന നൃത്തപരിപാടി. 21നു രാവിലെ ഏഴിനു കൊടിയിറക്ക്. തുടര്‍ന്ന് ആറാട്ടുഘോഷയാത്ര, 11നു കലശാഭിഷേകം, ഉച്ചപൂജ, 12ന് അന്നദാനം, ഉത്സവ നടത്തിപ്പിനു പ്രസിഡന്റ് പി.എച്ച്. ഗിരീഷ്, സെക്രട്ടറി കെ.വി. രവി, എ.കെ. രാജന്‍, അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.

പന്തളം: നന്ദനാര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നാളെ നടക്കും. പുലര്‍ച്ചെ അഞ്ചിന് പ്രഭാതഭേരി, ഗണപതിഹോമം, 5.30ന് ഹരിനാ മകീര്‍ത്തനം, 6.30ന് പ്രഭാതപൂജ, എട്ട് മുതല്‍ ഭാഗവതപാരായണം എന്നിവ നടക്കും. വൈകുന്നേരം 5.30ന് നവരാത്രി മണ്ഡപത്തില്‍ നിന്നും എതിരേല്പ്, രാത്രി ഏഴിന് ദീപാരാധന, ദീപക്കാഴ്ച, 7.30 മുതല്‍ സേവ, പത്ത് മുതല്‍ നൃത്തസന്ധ്യ, 1.30 മുതല്‍ നാടകം എന്നിവയാണ് പരിപാടികള്‍.

ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള മതസാംസ്‌കാരിക സമ്മേളനം ഇന്നു രാത്രി ഏഴിന് നടക്കും. മന്ത്രി അടൂര്‍ പ്രകാശ് സ മ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റ്റി.എന്‍. പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിതരണം ചെയ്യും. കേരളാ സംഗീത നാടക അക്കാദി അവാര്‍ഡ് ജേതാവ് ശുഭാരഘുനാഥിനെ മുന്‍ മന്ത്രി പന്തളം സുധാക രന്‍ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രതാപന്‍, പന്തളം ശിവന്‍കുട്ടി, പി. കെ. കുമാരന്‍, ഡോ. ഏ. വി. ആനനന്ദരാജ്, എന്‍. ജി. സുരേന്ദ്രന്‍, പി. കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഫാക് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചൊല്ലിയാട്ടം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍