ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് ജലസ്റിന്റെ ഭാര്യയും കോടതിയിലേക്ക്

February 21, 2012 കേരളം

തിരുവനന്തപുരം: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റിന്റെ ഭാര്യയും നിയമനടപടിയിലേക്ക് നീങ്ങുന്നു. വെടിവെയ്പുണ്ടായ ഇറ്റാലിയന്‍ എണ്ണ ടാങ്കറായ എന്റിക്ക ലെക്സി വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡോറ ജലസ്റിന്‍ കോടതിയെ സമീപിക്കുക. ഹൈക്കോടതിയിലാണ് ഡോറ ജലസ്റിന്‍ ഹര്‍ജി നല്‍കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം