വാന്‍ കൊക്കയിലേക്കു മറിഞ്ഞു നാലു പേര്‍ മരിച്ചു

February 21, 2012 കേരളം

കോട്ടയം: ഈരാറ്റുപേട്ട വെള്ളികുളത്തിനു സമീപം വാന്‍ കൊക്കയിലേക്കു മറിഞ്ഞു നാലു പേര്‍ മരിച്ചു. ആലപ്പുഴ മുഹമ്മയില്‍ നിന്നുള്ള വാദ്യസംഘം സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മ സ്വദേശി സുബിന്‍(31) ആണു മരിച്ചവരില്‍ ഒരാള്‍. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. വാനില്‍ 22 പേര്‍ ഉണ്ടായിരുന്നു. മരിച്ച എല്ലാവരും ആലപ്പുഴ സ്വദേശികള്‍ ആണ്.

18 പരുക്കുകളോടെ വിവിധ ആശുപത്രികളിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 150 അടി താഴ്ചയിലേക്കാണു വാഹനം മറിഞ്ഞത്.  ഏലപ്പാറയില്‍ നിന്നു പരിപാടി കഴിഞ്ഞു പോകും വഴി മുഹമ്മയിലേക്കു പോകും വഴി കൊടുംവളവിലാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. അപകട കാരണം വ്യക്തമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം