മന്ത്രിമാര്‍ക്ക് ഇറ്റലിയോടാണോ കൂറ്: ബി.ജെ.പി

February 22, 2012 കേരളം

കോഴിക്കോട്: കേരളത്തിലെ മന്ത്രിമാര്‍ക്ക് സഭയോടും ഇറ്റലിയോടുമാണോ അതോ ജനങ്ങളോടാണോ കൂറെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം