ചിറക്കടവ് ക്ഷേത്രത്തില്‍ ഉത്സവം

February 22, 2012 ക്ഷേത്രവിശേഷങ്ങള്‍

പൊന്‍കുന്നം: ചിറക്കടവ് തിരുഭഗവതീക്കാവ് ദുര്‍ഗാചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദേവീദര്‍ശന ഉത്സവം 25ന് തുടങ്ങും. വൈകുന്നേരം നാലിന് നടക്കുന്ന ഹിന്ദു മഹാസമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഗരുഡദ്വജാനന്ദ ഉദ്ഘാടനം ചെയ്യും. 27 ന് ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 28 ന് വൈകുന്നേരം 7.30 ന് സംഗീതസന്ധ്യ. മാര്‍ച്ച് രണ്ടിന് വൈകുന്നേരം ഏഴിന് കുറത്തിയാട്ടം. ആറിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍