വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപ വരെ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല

February 22, 2012 ദേശീയം

ന്യൂഡല്‍ഹി: ശമ്പളക്കാരുടെ വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപ വരെയാണെങ്കില്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നു ധനമന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. വാര്‍ഷിക വാര്‍ഷിക അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള 85 ലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. 10,000 രൂപ വരെയുള്ള ബാങ്ക് നിക്ഷേപത്തിന്‍മേലുള്ള പലിശ ഉള്‍പ്പടെയുള്ളവ വരുമാനത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇളവു വേണ്ടവര്‍ ഫോറം 16ല്‍ ആദായ നികുതി ഇളവു ബോധ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് തൊഴിലുടമയില്‍നിന്നു വാങ്ങിയിരിക്കണം. എന്നാല്‍, ആദായ നികുതി റീഫണ്ട് വേണ്ടവര്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. ഇപ്പോള്‍ 1.80-5 ലക്ഷം രൂപ വരെ പത്തുശതമാനവും 5-8 ലക്ഷം വരെ 20 ശതമാനവും എട്ടുലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണു ആദായനികുതി ചുമത്തുന്നത്. അടുത്ത ബജറ്റില്‍ നികുതി പരിധി ഉയര്‍ത്തിയേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം