കര്‍ണാടകയില്‍ അധികാരമാറ്റമില്ല: നിതിന്‍ ഗഡ്കരി

February 24, 2012 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അധികാരമാറ്റത്തിന്റെ ആവശ്യമില്ലെന്ന്ബി.ജെ.പി. ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് യാതൊരുവിധ രാഷ്ട്രീയ പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പ കര്‍ണാടകയിലെ ബി.ജെ.പി.യുടെ ഏറ്റവും ജനപ്രിയനായ നേതാവാണെങ്കിലും സദാനന്ദ ഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്‌നം ഉദിക്കുന്നില്ല-ഗഡ്കരി പറഞ്ഞു.
തന്റെ എഴുപതാം ജന്മദിനമായ ഫിബ്രവരി 27നകം മുഖ്യമന്ത്രിപദം തിരിച്ചുതരണമെന്ന് ബി.എസ്. യെദ്യൂരപ്പ അന്ത്യശാസനം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഗഡ്കരി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. കര്‍ണാടകയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് മൂന്നിന് ന്യൂഡല്‍ഹിയില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ എല്ലാ മുതിര്‍ന്ന നേതാക്കളെയും യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു. പാര്‍ട്ടിയുടെ നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിശീല പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗഡ്കരി യെദ്യൂരപ്പയുമായും സദാനന്ദ ഗൗഡയുമായും ചര്‍ച്ച നടത്തിയിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം