വിളപ്പില്‍ശാലയിലേയ്ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി

February 24, 2012 കേരളം

കൊച്ചി: വിളപ്പില്‍ശാലയിലേയ്ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും സി.ആര്‍.പി.എഫിനെയും കക്ഷി ചേര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേരുന്നുണ്ട്.

വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് തീര്‍ത്തും നിഷ്‌ക്രിയമായിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ വിളപ്പില്‍ശാലയിലേയ്ക്ക് കേന്ദ്രസേനയെ വിളിക്കേണ്ടിവരും-ഹൈക്കോടതി നിരീക്ഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം