ഒഡിസയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനിരയായ 3000 ത്തോളം പേര്‍ ഹിന്ദുമതത്തില്‍ തിരിച്ചെത്തി

February 25, 2012 ദേശീയം

റൂര്‍ക്കെല: റൂര്‍ക്കെലയിലെ സുന്ദര്‍ഗഡ് പട്ടണത്തില്‍ വിശ്വഹിന്ദു പരിഷത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച  ‘തിരിച്ചുവരവ്’ എന്ന പരിപാടിയിലാണ് 658 കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. ഒഡിസയിലും ജാര്‍ക്കണ്ട്, ഛത്തീസ്ഗഡ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലുമായി പ്രലോഭനങ്ങളിലൂടെയും നിര്‍ബന്ധിച്ചും മതപരിവര്‍ത്തനം നടന്നു വരികയാണ്. നേരത്തേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും നിരക്ഷരരുമടങ്ങുന്ന ആദിവാസി സമൂഹത്തിലെ ഹിന്ദുമതവിശ്വാസികളെ നിര്‍ബന്ധപൂര്‍വം മറ്റുമതങ്ങളിലേക്ക് കൊണ്ടുപോകുന്ന സംഘം സജീവമായിരുന്നു. ഇങ്ങനെ മതംമാറ്റിച്ച 3000 ത്തോളം പേരാണ് ‘തിരിച്ചു വരവ്’ എന്ന  പരിപാടിയിലൂടെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നിയമം അനിവാര്യമാണെന്ന് വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം