ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

February 26, 2012 കേരളം

പയ്യന്നൂര്‍: ഇരുചക്രവാഹന യാത്രക്കാര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധി നടപ്പാക്കാന്‍ പോലീസിന് ആഭ്യന്തരവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നു കാണിച്ചു സംസ്ഥാനത്തെ എല്ലാ പോലീസ്സ്റേഷനുകളിലും ഡിജിപിയുടെ ഉത്തരവ് എത്തി.
നേരത്തെയുണ്ടായ ഈ കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പലതരത്തിലുള്ള ആക്ഷേപങ്ങള്‍ക്കു വഴിവച്ചതിനാല്‍ പോലീസ് പിന്‍വലിയുകയായിരുന്നു. ഇതിനിടയിലാണു ഹെല്‍മറ്റ് വേട്ട ശക്തമാക്കാന്‍ ഡിജിപിയുടെ പുതിയ ഉത്തരവിറങ്ങിയത്.

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ നൂറു രൂപയാണു പിഴ ഈടാക്കുന്നത്. പോലീസ് കേസെടുത്തു നേരിട്ടു പിഴ ചുമത്തുന്ന കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും എസ്ഐമാര്‍ക്കു നിര്‍ദേശമുണ്ട്. ഒരു പോലീസ് സ്റേഷനില്‍ ദിവസം അഞ്ചു കേസെങ്കിലും രജിസ്റര്‍ ചെയ്യണമെന്നാണു നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം