ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കളിവിളക്കു തെളിഞ്ഞു

February 26, 2012 ക്ഷേത്രവിശേഷങ്ങള്‍

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുവരങ്ങില്‍ കളിവിളക്കു തെളിഞ്ഞു. മൂന്നു രാവുകള്‍ കഥകളി പ്രേമികള്‍ക്കു വിരുന്നൊരുക്കം. ഇന്നും നാളെയും കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘമാണ് കഥകളി അവതരിപ്പിക്കുന്നത്. നാളെ പ്രത്യേക ക്ഷണിതാവായി കലാമണ്ഡലം ഗോപിയാശാന്‍ അരങ്ങിലെത്തും. ഏറ്റുമാനൂര്‍ കഥകളി ആസ്വാദകസംഘം നല്‍കുന്ന കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്കാരം ഇന്ന് മദ്ദളവിദ്വാന്‍ കോട്ടയ്ക്കല്‍ രാധാകൃഷ്ണന് സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍