മൂലമറ്റം പവര്‍ഹൗസില്‍ തീപിടുത്തം

February 26, 2012 കേരളം

ചെറുതോണി: മൂലമറ്റം പവര്‍ഹൗസില്‍ ചെറിയ തീപിടുത്തമുണ്ടായി. വൈദ്യുതോത്പാദനത്തിനായി ഒന്നാം നമ്പര്‍ ജനറേറ്റര്‍ ഓണ്‍ചെയ്തപ്പോള്‍ തീ ശ്രദ്ധയില്‍പ്പെടുകയും പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. ഒന്നും രണ്ടും ജനറേറ്ററുകളുടെ പ്രവര്‍ത്തനമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ജനറേറ്ററുകളിലേക്കുള്ള കേബിളിനാണ് തീപിടിച്ചത്. അഗ്നിബാധ ഗൗവമുള്ളതല്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറിലേറെ സമയം വേണ്ടിവരുമെന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം