ഓസ്‌കാര്‍: ‘ദ ആര്‍ട്ടിസ്റ്റ്’ മികച്ച ചിത്രം

February 27, 2012 രാഷ്ട്രാന്തരീയം

ലോസ് ആഞ്ചലസ്: നിശബ്ദ സിനിമയുടെ കാലം ആവിഷ്കരിക്കുന്ന ദ ആര്‍ട്ടിസ്റ്റ് മികച്ച സിനിമയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി. ഇതുള്‍പ്പെടെ അഞ്ച് ഓസ്കര്‍ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനുള്ള ഓസ്കര്‍ മിഷേല്‍ ഹസാനാവിഷ്യസിന് നേടിക്കൊടുത്ത ചിത്രം വസ്ത്രാലങ്കാരത്തിനും പശ്ചാത്തലസംഗീതത്തിനുമുള്ള പുരസ്കാരങ്ങളും നേടി. ഇരുപതുകളുടെ അവസാനം നിശബ്ദസിനിമ ശബ്ദസിനിമയ്ക്കു വഴി മാറുമ്പാള്‍, അവസരങ്ങള്‍ നഷ്ടമായി പിന്തള്ളപ്പെടുന്ന ഒരു നായകനടന്‍ നരിടുന്ന പ്രതിസന്ധികളും ആ സന്നിഗ്ധ ഘട്ടത്തില്‍ സിനിമാലാകത്ത് അയാള്‍ക്കുണ്ടാകുന്ന പ്രണയവുമാണ് ആര്‍ട്ടിസ്റ്റിന്റെ പ്രമയം. പാതിയിലറെയും ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍, കുറഞ്ഞ സംഭാഷണങ്ങളില്‍ ചിത്രീകരിച്ച വ്യത്യസ്ത ചിത്രമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം