ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പുതിയ നിലവറ നിര്‍മിക്കും

February 27, 2012 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമൂല്യസമ്പത്ത് സൂക്ഷിക്കുന്നതിനായി അതീവസുരക്ഷയോടു കൂടിയ പുതിയ നിലവറ നിര്‍മിക്കും. മൂന്നാഴ്ചയ്ക്കകം അതിനുള്ള പദ്ധതി തയാറാക്കി സുപ്രീംകോടതിയെ അറിയിക്കും. റിസര്‍വ് ബാങ്കിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം ആണു പദ്ധതി തയാറാക്കുന്നത്. പദ്ധതി ചെലവ് സംബന്ധിച്ച വിവരങ്ങളും സംഘം മൂല്യനിര്‍ണയ സമിതിക്കു സമര്‍പ്പിക്കും. അതേസമയം, ക്ഷേത്രത്തിലെ സി നിലവയിലെ സ്വത്തുക്കളുടെ പരിശോധന രാവിലെ ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം