ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തിനു ഇന്നു കൊടിയേറും

February 27, 2012 കേരളം

തിരുവനന്തപുരം: പൊങ്കാല പുണ്യവുമായി ഇന്നു ആറ്റുകാല്‍ മഹോല്‍സവത്തിനു കൊടിയേറും. രാത്രി 7.15നു കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്ന ചടങ്ങോടെ ആരംഭിക്കുന്ന പൊങ്കാല മഹോല്‍സവം മാര്‍ച്ച് ഏഴിനു പൊങ്കാലയോടെ സമാപിക്കും. ഉല്‍സവ ദിവസങ്ങളില്‍ പുലര്‍ച്ചെ നാലരയ്ക്കു പള്ളിയുണര്‍ത്തലോടെ ആരംഭിക്കുന്ന പൂജാ ചടങ്ങുകള്‍ രാത്രി ഒന്നു വരെ തുടരും. ഉല്‍സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണവും ഇന്നു ആരംഭിക്കും. മാര്‍ച്ച് ഒന്നിനു കുത്തിയോട്ട വ്രതം ആരംഭിക്കും. ഏഴിന് ഉച്ചയ്ക്കു രണ്ടിനാണ് ഈ വര്‍ഷത്തെ പൊങ്കാല നിവേദ്യ സമര്‍പ്പണം. രാത്രി ഒന്‍പതിനു കുത്തിയോട്ട വ്രതക്കാര്‍ക്കു ചൂരല്‍കുത്ത്. രാത്രി രണ്ടിനു പാട്ടുപാടി കാപ്പ് അഴിക്കുന്നതോടെ ഈ വര്‍ഷത്തെ ഉല്‍സവത്തിനു സമാപനമാകും. ഉല്‍സവം ആരംഭിക്കാന്‍ രണ്ടു ദിവസം കൂടിയുണ്ടെങ്കിലും ആറ്റുകാല്‍ ക്ഷേത്രദര്‍ശനത്തിന് ഇപ്പോഴേ ഭക്തജനത്തിരക്കാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം