ശബരിമല മാസ്റ്റര്‍പ്ലാന്‍: 15 കോടി രൂപ അനുവദിച്ചു

February 28, 2012 കേരളം

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനു ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 15 കോടി രൂപ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ ശബരിമല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിക്കു കൈമാറിയതായി ഗതാഗത- ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍പ്ലാന്‍ യഥാസമയം നടപ്പിലാക്കാതിരുന്നതുമൂലം തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത അവസ്ഥയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിലനിന്നിരുന്നതെന്നും, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശബരിമലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുകയും മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ സീസണില്‍ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ബെയ്‌ലി ബ്രിഡ്ജ്, ഒരു സെക്ടര്‍ ക്യൂ കോംപ്ലക്‌സ് എന്നിവയുടെ പണി സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. ബെയ്‌ലി ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ണമായും, ക്യൂ കോംപ്ലക്‌സിന്റെ പണി ഏകദേശം 90 ശതമാനവും പൂര്‍ത്തിയാക്കി. സാധാരണഗതിയില്‍ ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് നിര്‍വഹിച്ചുവരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം