സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍

February 29, 2012 ദേശീയം

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ ഡല്‍ഹി പൊലീസ് പിടികൂടി. ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും  ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

തലസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളെയും വിവിഐപികളെയും ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവരികയായിരുന്നു ഇവര്‍. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് കശ്മീര്‍, ജാര്‍ഖണ്ഡ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടാനായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം