തക്കാളി പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ തടയുമെന്ന്‌ പഠനം

September 8, 2010 മറ്റുവാര്‍ത്തകള്‍

ലണ്ടന്‍: ഒരു ദിവസം ഒരു തക്കാളി വീതം കഴിച്ചാല്‍ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം വരുന്നതു തടയാമെന്ന്‌ പുതിയ പഠനം. നേപ്പിള്‍സ്‌ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ്‌ ഈ കണ്ടെത്തലിനു പിന്നില്‍. പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം വരുന്നത്‌ തടയുന്നതിനൊപ്പം രോഗബാധിതരായവരിലെ ട്യൂമറിന്റെ വളര്‍ച്ച കുറയ്‌ക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ്‌ ഇത്‌ തെളിഞ്ഞത്‌.
ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തിയ എലികള്‍ക്ക്‌ മറ്റ്‌ എലികളേക്കാള്‍ അര്‍ബുദ വളര്‍ച്ച കുറവായിരുന്നെന്നും കൂടുതല്‍ കാലം ജീവിച്ചിരുന്നെന്നും ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ ഈ വാദത്തിന്‌ തെളിവില്ലെന്നും ഏതെങ്കിലും ഒരു ഭക്ഷണത്തിന്‌ മാത്രമായി അര്‍ബുദത്തെ ചെറുക്കാനാകില്ലെന്നും യുകെയിലെ അര്‍ബുദ ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പഠനത്തിന്റെ വിശദാംശങ്ങള്‍ ക്യാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ച്‌ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍